കാലടി: മുതിർന്നവർക്കുള്ള ക്ഷേമ പെൻഷൻ 5000രൂപയായി വർദ്ധിപ്പിക്കണമെന്ന്സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ അങ്കമാലി മേഖല കൺവെൻഷൻ ആവശ്യപ്പെട്ടു. പുതിയേടം സഹകരണ ബാങ്ക് ഹാളിൽ സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ് വെൽഫെയർ അസോസിസേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എ.അലി അക്ബർ ഉദ്ഘാടനം ചെയ്തു. അങ്കമാലി മേഖല പ്രസിഡന്റ് എം.വി. മോഹനൻ അദ്ധ്യക്ഷനായി. പി.ആർ. വിജയൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. പി.വി. സുഭാഷ് , സി.എൻ. മോഹനൻ, കെ.വി. പൗലോസ്, സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ടി.ഐ.ശശി, സംഘാടക സമിതി ചെയർമാൻ എ.എ. സന്തോഷ് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |