
തിരുവനന്തപുരം: നടിയെ ആക്രമിച്ച് കേസിൽ കോൺഗ്രസും യുഡിഎഫും അതിജീവിതയ്ക്ക് ഒപ്പമാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ. ഈ കേസിൽ ഗൂഢാലോചനാ ഭാഗം തെളിയിക്കാൻ കഴിയാത്തത് പ്രോസിക്യൂഷന്റെയും അന്വേഷണ ഏജൻസിയുടെയും പരാജയമാണ്. ഇക്കാര്യത്തിൽ സർക്കാർ അപ്പീൽ ഫയൽ ചെയ്ത് മുഴുവൻ പ്രതികൾക്കും ശിക്ഷ ഉറപ്പാക്കണം.
ഗൂഢാലോചന കുറ്റം തെളിയിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്നാണ് യുഡിഎഫിന്റെയും കോൺഗ്രസിന്റെയും നിലപാട്. ഇക്കാര്യം കഴിഞ്ഞ ദിവസം കോടതി വിധി വന്നപ്പോൾ തന്നെ താനും പ്രതിപക്ഷ നേതാവും ആവശ്യപ്പെട്ടതാണ്. എന്നാലതിന് വ്യത്യസ്തമായി യുഡിഎഫ് കൺവീനർ പറഞ്ഞുവെന്ന് രീതിയിൽ പുറത്തുവന്ന വാർത്ത അദ്ദേഹം തന്നെ തിരുത്തുകയും ചെയ്തിട്ടുണ്ട്. അത്തരമൊരു നിലപാട് കോൺഗ്രസിന്റെയും യുഡിഎഫിന്റെതും അല്ലെന്ന് തിരുവനന്തപുരത്ത് മാധ്യമങ്ങളോട് താൻ വ്യക്തമാക്കിയതാണ്. ഈ വിഷയത്തിൽ സിപിഎം നടത്തുന്ന ദുഷ്പ്രചരണങ്ങൾ വിലപ്പോകില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |