കൊച്ചി: സാമൂഹിക പ്രശ്‌നങ്ങൾക്ക് സാങ്കേതികവിദ്യാധിഷ്ഠിതമായ പരിഹാരങ്ങൾ ഒരുക്കുന്ന സംരംഭകരെ പ്രോത്സാഹിപ്പിക്കാൻ ഐ.ഐ.ടി പാലക്കാട് ടെക്‌നോളജി ഐഹബ് ഫൗണ്ടേഷൻ അപേക്ഷ ക്ഷണിച്ചു. ബ്യൂമർക്ക് ഇന്ത്യ ഫൗണ്ടേഷനുമായി സഹകരിച്ചാണ് ദിശ എന്ന പദ്ധതി നടപ്പാക്കുന്നത്. ആരോഗ്യം, ഗ്രാമവികസനം, സുസ്ഥിരത, വിദ്യാഭ്യാസ സമത്വം, ഡിജിറ്റൽ സാക്ഷരത മേഖലകളിൽ പരിഹാരമാകുന്ന ആശയങ്ങൾക്കാണ് സഹായം നൽകുന്നത്. ബ്യൂമർക്ക് നവദിശ പുരസ്‌കാരം, ദിശ എൻട്രപ്രണർ ഇൻറെസിഡന്റ്സ് ഫെലോഷിപ്പ് എന്നിവയാണ് നൽകുന്നത്. പരിശീലനം, സാമ്പത്തിക സഹായം, ഐ.ഐ.ടിയുടെ ലാബുകളും സൗകര്യങ്ങളും ഉപയോഗിക്കാൻ അവസരം എന്നിവ ലഭിക്കും. വിവരങ്ങൾക്ക് : https://iptf.tech/enterpreneurship-development
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |