മൂവാറ്റുപുഴ: അഖില കേരള വായന മത്സരം മൂവാറ്റുപുഴ താലൂക്ക് തല വിജയികളെ പ്രഖ്യാപിച്ചു. ഹൈസ്ക്കൂൾ വിഭാഗത്തിലും മുതിർന്നവരുടെ രണ്ട് വിഭാഗത്തിലുമായിട്ടാണ് താലൂക്ക് ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ മത്സരം സംഘടിപ്പിച്ചത്. ആദ്യ പത്ത് സ്ഥാനക്കാർക്ക് ജില്ലാതല മത്സരത്തിൽ പങ്കെടുക്കാം. താലൂക്ക് തലത്തിൽ ആദ്യ മൂന്നു സ്ഥാനങ്ങൾ നേടുന്നവർക്ക് യഥാക്രമം 3000, 2000, 1500രൂപവീതം ക്യാഷ് അവാർഡും പത്താം സ്ഥാനം വരെയുള്ളവർക്ക് സർട്ടിഫിക്കറ്റും നൽകുന്നതാണ്.
ഹൈസ്ക്കൂൾ വിഭാഗം ഒന്നാം സ്ഥാനം വി.ടി. നദീർ മുഹമ്മദ്, രണ്ടാംസ്ഥാനം അമേയ എൽദോസ്, മൂന്നാംസ്ഥാനം അംന റാബിയ ഹാലിദ് എന്നിവർ കരസ്ഥമാക്കി. മുതിർന്നവരിൽ 16വയസ് മുതൽ 25 വയസ് വരെയുള്ള വിഭാഗത്തിൽ ഒന്നാം സ്ഥാനം പാമ്പാക്കുട പബ്ലിക് ലൈബ്രറിയിലെ അനാമിക അനീഷ്, രണ്ടാം സ്ഥാനം രണ്ടാർ ഇ.എം.എസ് ലൈബ്രറിയിലെ അൽഫിയ ഹമീദ്, മൂന്നാം സ്ഥാനം മാറിക പബ്ലിക് ലൈബ്രറിയിലെ അമൃത എം. മധു എന്നിവരും 26വയസ് മുതലുള്ളവരുടെ വിഭാഗത്തിൽ ഒന്നാം സ്ഥാനം ആയവന എസ്.എച്ച് ലൈബ്രറിയിലെ നിഷ രാജു, രണ്ടാം സ്ഥാനം മുത്തോലപുരം ഗ്രാമീണ വായനശാലയിലെ ജയിസമ്മ ജയിംസ്, മൂന്നാം സ്ഥാനം കിഴുമുറി പബ്ലിക് ലൈബ്രറിയിലെ ഷീമോൾ പി. മോഹനൻ എന്നിവരും കരസ്ഥമാക്കി. വിജയികൾക്ക് താലൂക്ക് സെമിനാറിൽ വച്ച് ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും നൽകുമെന്ന് താലൂക്ക് പ്രസിഡന്റ് ജോഷി സ്കറിയ, സെക്രട്ടറി സി.കെ. ഉണ്ണി എന്നിവർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |