ആലപ്പുഴ: ന്യൂസിലാൻഡിൽ സെക്യൂരിറ്റി ഗാർഡായി ജോലി വാഗ്ദാനംചെയ്ത് നാല് ലക്ഷം രൂപ തട്ടിയെടുത്തയാളെ ആലപ്പുഴ നോർത്ത് പൊലീസ് അറസ്റ്റ്ചെയ്തു. എറണാകുളം എളമക്കര പുതുക്കലവട്ടം കറത്തറ വീട്ടിൽ സിജോസേവ്യറിനെയാണ് അറസ്റ്റ്ചെയ്തത്.
ആലപ്പുഴ പൂന്തോപ്പ് സ്വദേശിയിൽ നിന്നാണ് പലതവണയായി പണം തട്ടിയെടുത്തത്. പണം നൽകിയിട്ടും ജോലി നൽകാതെ വീണ്ടും പണം ആവശ്യപ്പെട്ടതോടെ സംശയംതോന്നിയ പരാതിക്കാരൻ പൊലീസിനെ സമീപിക്കുകയായിരുന്നു.
ആലപ്പുഴ നോർത്ത് പൊലീസ് സ്റ്റേഷൻ എസ്. ഐ ബൈജു, എ.എസ്. ഐ മഞ്ജുള, സീനിയർ സി.പി. ഒ സൈയ്ഫുദ്ദീൻ,സി.പി.ഒ അഫീഫ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. കോടതി പ്രതിയെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |