കൊല്ലം: 'ക്വിന്റൽ ഇടിയിൽ' എതിരാളികളെ നിലംപരിശാക്കി ബോക്സിംഗ് റിംഗിൽ റെക്കോഡുകൾ വാരിക്കൂട്ടുകയാണ് പതിന്നാലുകാരി എ.എസ്.ഈശ്വരി. ബംഗളൂരുവിൽ നടന്ന സി.ഐ.എസ്.സി.ഇ കരാട്ടെ നാഷണൽ ചാമ്പ്യൻഷിപ്പിൽ അണ്ടർ 17 വിഭാഗത്തിൽ വെള്ളിമെഡൽ നേടിയതോടെ തുടർച്ചയായി നാലാം വർഷവും കേരളത്തിനുവേണ്ടി മെഡൽ നേടുന്ന ആദ്യതാരമാ യി ഈശ്വരി.
ട്രിനിറ്റി ലൈസിയം സ്കൂളിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയായ ഈശ്വരി ഒൻപത് വർഷമായി കരാട്ടെ അഭ്യസിക്കുന്നു. അഞ്ച് വയസ് മുതൽ ചിറ്റയം ജയ്ഭാരതിലായിരുന്നു പരിശീലനം. 2022ൽ കർണാടകയിൽ നടന്ന ചാമ്പ്യൻ ഷിപ്പിൽ വെള്ളിയും 2023ൽ കൊ ൽക്കത്തയിൽ നിന്ന് വെങ്കലവും കഴിഞ്ഞ വർഷം ഉത്തർപ്രദേശിലെ ഝാൻസിയിൽ സ്വർണവും നേടി നാടിന്റെ അഭിമാനമായി. 2019ൽ ഏഴാം വയസിൽ ജില്ലാ സ്പോർട്‌സ് അതോറിറ്റിയുടെ സംസ്ഥാനതല മത്സരത്തിൽ സ്വർണം നേടി നാഷണൽ കരാട്ടെ ചാമ്പ്യൻഷിപ്പിൽ മത്സരിക്കാൻ സെലക്‌ഷൻ നേടിയെങ്കിലും കൊവിഡ് കാരണം ചാമ്പ്യൻഷിപ്പ് നടന്നില്ല.
സെൻസായി ഷിഹാൻ വിനീതാണ് പരിശീലിപ്പിക്കുന്നത്. ഇരവിപുരം ആലുംമൂട് മനു ഓഫ്സെറ്റ് പ്രിന്റിംഗ് പ്രസ് ഉടമ എം.സാജന്റെയും ടി.അനുവിന്റെയും (ജി.എച്ച്.എസ്.എസ്, വാളത്തുംഗൽ) മകളാണ്. എൻജിനിയറിംഗ് വിദ്യാർത്ഥിനി സ്നേഹ സഹോദരിയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |