കൊച്ചി: വല്ലാർപാടം ബസിലിക്കയിലെ വല്ലാർപാടത്തമ്മയുടെ തിരുനാൾ നാളെ സമാപിക്കും. നാളെ രാവിലെ 10ന് പൊന്തിഫിക്കൽ ദിവ്യബലിക്ക് വരാപ്പുഴ അതിരൂപത മെത്രാപ്പൊലീത്ത ജോസഫ് കളത്തിപ്പറമ്പിൽ മുഖ്യ കാർമ്മികത്വം വഹിക്കും. ഫാ.ഷെൽട്ടൺ വചനപ്രഘോഷണം നടത്തും. ദിവ്യബലിക്ക് മുന്നോടിയായി മെത്രാപ്പൊലീത്തയ്ക്കും ചേന്ദമംഗലം പാലിയം കുടുംബാംഗങ്ങൾക്കും സ്വീകരണവും മോരു വിതരണത്തിന്റെ ആശീർവാദകർമവും ഉണ്ടായിരിക്കും.
രാവിലെ 7 നും ഉച്ചയ്ക്ക് 3 നും വൈകിട്ട് 5നും6 നും മലയാളത്തിലും രാവിലെ 6 നും വൈകിട്ട് 4 നും തമിഴിലും രാത്രി 7 ന് ഇംഗ്ലീഷിലും ദിവ്യബലി നടത്തും.
ഇന്നും നാളെയും വൈകിട്ട് തിരുക്കർമങ്ങൾക്ക് ശേഷം ആഘോഷമായ തിരുനാൾ പ്രദക്ഷിണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |