
അങ്കമാലി: അഞ്ച് ദിവസങ്ങളിലായി അങ്കമാലി സി.എസ്.എയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന നാടകോത്സവത്തിന് തുടക്കമായി. നാടകകൃത്തും സംവിധായകനുമായ സേവ്യർ പുൽപ്പാട്ട് ഉദ്ഘാടനം ചെയ്തു. സി.എസ്.എ വൈസ് പ്രസിഡന്റ് എം.പി രാജൻ അദ്ധ്യക്ഷനായി. നാടകങ്ങളുടെ പ്രധാന സ്പോൺസർമാരെ ചടങ്ങിൽ ആദരിച്ചു. സി.എസ്.എ ജനറൽ സെക്രട്ടറി ടോണി പറമ്പി, വൈസ് പ്രസിഡന്റ് അഡ്വ.കെ.കെ ഷിബു, ട്രഷറർ കെ.എൻ വിഷ്ണു മാസ്റ്റർ, ജോ. സെക്രട്ടറിമാരായ ഷാജൻ ചേറ്റുങ്ങൽ, ഡോ.സി.ഷീല എന്നിവർ സംസാരിച്ചു. തിരുവനന്തപുരം നവോദയയുടെ 'സുകുമാരി ' നാടകം അവതരിപ്പിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |