
കൊച്ചി: ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമാ എഴുപതാം വാർഷിക പരിപാടിയുടെ സമാപനത്തോടനുബന്ധിച്ച് 19ന് അവകാശ പ്രഖ്യാപന റാലിയും മഹാസമ്മേളനവും നടത്തുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സമ്മേളനത്തിന്റെ ഭാഗമായി 'ഉറച്ച ആദർശം ഒരുമയുള്ള സമൂഹം' എന്ന സന്ദേശപ്രചാരണ യാത്ര ഇന്ന് കൊടുങ്ങല്ലൂരിൽ നിന്ന് പ്രയാണം ആരംഭിക്കും. വൈകിട്ട് 4.30ന് ചേരമാൻ മസ്ജിദിൽ നടക്കുന്ന ചടങ്ങിൽ പാണക്കാട് സാദിക് അലി ശിഹാബ് തങ്ങൾ സന്ദേശയാത്ര ഉദ്ഘാടനം ചെയ്യും. 14ന് തിരുവനന്തപുരത്ത് സമാപിക്കും. 19ന് നടക്കുന്ന മഹാസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, ദേശീയ, അന്തർ ദേശീയ നേതാക്കൾ, മതപണ്ഡിതന്മാർ എന്നിവർ പങ്കെടുക്കുമെന്ന് ദക്ഷിണ കേരള ജം ഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി പറഞ്ഞു. സംസ്ഥാന ഭാരവാഹികളായ സി.എ. മൂസ മൗലവി, പാങ്ങോട് ഖമറുദ്ദീൻ മൗലവി, കെ.എച്ച്.മുഹമ്മദ് മൗലവി എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |