
കാക്കനാട് : അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ സമ്മേളനം മന്ത്രി ആർ.ബിന്ദു ഉദ്ഘാടനം ചെയ്തു. വെനസ്വേലയിലെ എണ്ണശേഖര പ്രദേശങ്ങളും വൻ സമ്പത്തും കൈക്കലാക്കാൻ ഏകപക്ഷീയമായി അമേരിക്ക നടത്തിയ ആക്രമണവും ഭരണ അട്ടിമറിയും അപലപനീയമാണെന്ന് മന്ത്രി പറഞ്ഞു. ജില്ലാ പ്രസിഡന്റ് ടി.വി.അനിത അദ്ധ്യക്ഷയായി. സംസ്ഥാന സെക്രട്ടറി സി.എസ്.സുജാത, മേരി തോമസ്, കെ.ആർ.വിജയ, കെ.പുഷ്പ, കെ.ബിനുമോൾ, പുഷ്പദാസ്, ടെസി ജേക്കബ്, എൻ.സി.ഉഷാ കുമാരി, എം.ബി.ഷൈനി തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി ബീന ബാബുരാജ് (പ്രസിഡന്റ്), അഡ്വ. എം.ബി.ഷൈനി (സെക്രട്ടറി), റീന അജയകുമാർ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |