
കാക്കനാട്: അവകാശ സംരക്ഷണത്തിനായി പൊതുനിരത്തിൽ ജീവനക്കാരെ അണിനിരത്തി സമരച്ചങ്ങല നടത്തുവാൻ അദ്ധ്യാപക സർവ്വീസ് സംഘടനാ സമരസമിതി തീരുമാനിച്ചു. എല്ലാ ജില്ലാ കേന്ദ്രങ്ങളിലും സെക്രട്ടേറിയറ്റിനു മുമ്പിലും 22ന് നടക്കുന്ന സമരച്ചങ്ങലയുടെ ഭാഗമായി എറണാകുളത്ത് കാക്കനാട് വച്ചും സമരച്ചങ്ങല സംഘടിപ്പിക്കുമെന്ന് കാക്കനാട് ശ്രീനാരായണ ഹാളിൽ വച്ച് നടന്ന സമരപ്രഖ്യാപന കൺവെൻഷനിൽ പ്രഖ്യാപിച്ചു. കൺവെൻഷൻ ജോയിന്റ് കൗൺസിൽ വൈസ് ചെയർമാൻ വി.സി.ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. കെ.ജി.ഒ.എഫ്. സംസ്ഥാന കമ്മിറ്റിയംഗം സി.അജിത് അദ്ധ്യക്ഷനായി. ഹുസൈൻ പതുവന, പി. എ. രാജീവ്, എം.എ.അനൂപ്, കെ. കെ.ശ്രീജേഷ്, ടി. എസ്. സതീഷ് കുമാർ , ഇ.പി.പ്രവിത, എം.സി. ഷൈല തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |