കാർ മോഷ്ടാക്കളായ മൂന്ന് പേർ പൊലീസ് പിടിയിൽ
Monday 04 May 2026 1:31 AM IST
നെടുമ്പാശേരി: പാറക്കടവിലെ ട്യൂഷൻ സെന്റർ വളപ്പിൽ സൂക്ഷിച്ചിരുന്ന പൊയ്യ സ്വദേശിയുടെ കാർ മോഷ്ടിച്ച രണ്ട് തമിഴ്നാട് സ്വദേശികൾ ഉൾപ്പെടെ മൂന്ന് പേർ ചെങ്ങമനാട് പൊലീസിന്റെ പിടിയിലായി. തഞ്ചാവൂർ മിഡിൽ സ്ട്രീറ്റ് സെന്തിൽകുമാർ (26), പാലക്കാട് അയിലൂർ മുതുകണ്ണി അന്തിത്താര വീട്ടിൽ സുബിൻ (23), തമിഴ്നാട് ഡിണ്ടിഗൽ സന്താനകല്യാണ അമ്മൻകോവിൽ സ്ട്രീറ്റ് സുരേന്ദർ (27) എന്നിവരാണ് അറസ്റ്റിലായത്. മോഷ്ടിച്ച കാർ തമിഴ്നാട് കോടച്ചേരിയിൽ നിന്ന് കണ്ടെടുത്തു. നിരവധി കേസിൽ ഉൾപ്പെട്ടയാളാണ് സെന്തിൽകുമാർ. ആലുവ ഡിവൈ.എസ്.പി ബാബുക്കുട്ടന്റെ നേതൃത്വത്തിൽ ചെങ്ങമനാട് ഇൻസപെക്ടർ എൻ.ബി. ഷൈജു, എസ്.ഐമാരായ അനിൽകുമാർ നൗഷാദ്, സീനിയർ സി.പി.ഒമാരായ കിഷോർ, പ്രജിത്ത്, രഞ്ജിത്ത് സി.പി.ഒമാരായ യാസന്ത്, വിപിൻ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.