ബാസ്കറ്റ്ബാൾ കോർട്ട് ഉദ്ഘാടനം
Thursday 07 May 2026 1:53 AM IST
ഇലഞ്ഞി: സെന്റ് ഫിലോമിനാസ് ജൂനിയർ കോളേജിൽ നിർമ്മിച്ച ബാസ്കറ്റ്ബാൾ കോർട്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ജി. ഷിബു ഉദ്ഘാടനം ചെയ്തു. ഫാ. ഡോ. ജോൺ എർണ്യാകുളത്തിൽ അദ്ധ്യക്ഷനായി. ജോജു ജോസഫ്, ഡോ. സെൽവി സേവ്യർ, ജാസ്മിൻ ജേക്കബ്, മാർട്ടിൻ ജോൺ എന്നിവർ സംസാരിച്ചു. നിലവിലുള്ള ഇന്റർനാഷണൽ ബാസ്കറ്റ്ബാൾ കോർട്ടിന് സമീപമായാണ് പുതിയ കോർട്ട് സജ്ജമാക്കിയിരിക്കുന്നത്. കൂടുതൽ കുട്ടികൾക്ക് മികച്ച രീതിയിൽ പരിശീലനം നൽകുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ കോർട്ട് നിർമ്മിച്ചതെന്ന് മാനേജിംഗ് ട്രസ്റ്റി ബേബി വർക്കി പറഞ്ഞു.