നിഴലാഴം പ്രദർശനം 11ന്
Friday 08 May 2026 12:21 AM IST
കൊച്ചി: തോൽപ്പാവകൂത്ത് കലാകാരന്മാരുടെ ജീവിതം പറയുന്ന 'നിഴലാഴം" സിനിമ ചാവറ കൾച്ചറൽ സെന്റർ ഡോൾബി തിയേറ്ററിൽ മേയ് 11 വൈകീട്ട് 5.30ന് പ്രദർശിപ്പിക്കും. കൊച്ചിൻ ഫിലിം സൊസൈറ്റി, ചാവറ കൾച്ചറൽ സെന്ററിന്റെ സഹകരണത്തോടെയാണ് പ്രദർശനം. നവാഗത സംവിധായകൻ രാഹുൽ രാജാണ് സംവിധായകൻ. തോൽപ്പാവക്കൂത്ത് കലാകാരന്മാരുടെ ജീവിതം, അവരുടെ കലയോടുള്ള സമർപ്പണം, ജീവിതത്തിലെ ദൈന്യതകൾ തുടങ്ങി വിവിധ ഘട്ടങ്ങളിലൂടെയാണ് സിനിമ കടന്നുപോകുന്നത്. എണ്ണവിളക്കുകളുടെ വെട്ടത്തിൽ അവതരിപ്പിക്കപ്പെടുന്നതാണ് തോൽപ്പാവകൂത്ത്. സിനിമാ പ്രദർശനത്തിന് ശേഷം സംവിധായകനും അഭിനേതാക്കളും അണിയറ പ്രവർത്തകരും സദസുമായി സംവദിക്കും. വിവരങ്ങൾക്ക്: 9496334492.