കൂത്താട്ടുകുളം: ഈസ്റ്റ് മാറാടി ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ വിവിധ വിഷയങ്ങളിൽ താത്കാലിക അദ്ധ്യാപക ഒഴിവുകളിലേക്ക് അഭിമുഖം നടത്തും. ഹയർ സെക്കൻഡറി ഇക്കണോമിക്സ്, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ഹിന്ദി വിഭാഗങ്ങളിലേയ്ക്ക് 18ന് രാവിലെ 10ന്, മലയാളം, ഇംഗ്ലീഷ്, മാത്‌സ് 18ന് ഉച്ചയ്ക്ക് 2ന്, ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി 19ന് രാവിലെ 10ന്, അക്കൗണ്ടൻസി 19ന് ഉച്ചയ്ക്ക് 2ന്. ഹൈസ്കൂൾ വിഭാഗം ഫിസിക്കൽ സയൻസ്, ഇംഗ്ലീഷ് 20ന് രാവിലെ 11ന്, മാത്‌സ് 20ന് ഉച്ചയ്ക്ക് 2ന്. ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി സ്കൂളിൽ നേരിട്ട് ഹാജരാകണം. വിവരങ്ങൾക്ക്: 9446505336, 9446209846, 8086199550.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |