കട്ടപ്പന - മതേതരത്വത്തിന്റെ പ്രകാശഗോപുരമായി അറിയപ്പെടുന്ന മലനാട് യൂണിയനിലെ ഗുരുദേവ കീർത്തിസ്തംഭത്തിന്റെ പ്രതിഷ്ഠാ വാർഷികം വിവിധ പരിപാടികളോടു കൂടിനാളെ ആഘോഷിക്കുമെന്ന് യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ, സെക്രട്ടറി വിനോദ് ഉത്തമൻ എന്നിവർ അറിയിച്ചു.
1985-ൽ . രാഷ്ട്രപതിയായിരുന്ന ആർ.വെങ്കിട്ടരാമനാണ്ക്ഷേത്രം നാടിന് സമർപ്പിച്ചത്. ക്ഷേത്രചടങ്ങുകൾ, ഗുരുദേവ കൃതികളുടെ പാരായണം, പ്രതിഷ്ഠാദിന സമ്മേളനം എന്നിവ വാർഷികത്തോടനുബന്ധിച്ച് നടക്കും. ക്ഷേത്ര ചടങ്ങുകൾക്ക് കാമാക്ഷി ശ്രീഅന്നപൂർണ്ണേശ്വരി ഗുരുകുലം ആചാര്യൻ . സുരേഷ് ശ്രീധരൻ തന്ത്രികൾ മുഖ്യകാർമ്മികത്വം വഹിക്കും.
രാവിലെ 5.30 ന് ഗുരുദേവ സുപ്രഭാതം, 6.30 മുതൽ വിശേഷാൽ ഗുരുപൂജ, 7മുതൽ അഷ്ടദ്രവ്യസമേതം ഗണപതിഹോമം, ഗുരുദേവകൃതികളുടെ ആലാപനം, 9.30 ന് കലശം, 10 ന് കലശാഭിഷേകം, വിശേഷാൽ ദീപാരാധന എന്നീ ചടങ്ങുകൾ നടക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |