മുഹമ്മദ് ഹനീഫ് അനുസ്മരണം
Friday 08 May 2026 12:05 AM IST
കൊച്ചി: ഓൾ ഇന്ത്യാ പോർട്ട് ആൻഡ് ഡോക് വർക്കേഴ്സ് പ്രസിഡന്റും കൊച്ചി തുറമുഖ സ്റ്റാഫ് അസോസിയേഷൻ വർക്കിംഗ് പ്രസിഡന്റും ഐ.ടി.എഫ് നേതാവുമായിരുന്ന പി.എം. മുഹമ്മദ് ഹനീഫിന്റെ ഒന്നാം ചരമ വാർഷിക അനുസ്മരണം നടത്തി. കൊച്ചി തുറമുഖ ട്രസ്റ്റ് ചെയർപേഴ്സൺ കാശി വിശ്വനാഥൻ അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു. ജി. എം. കൃഷ്ണമൂർത്തി അദ്ധ്യക്ഷത വഹിച്ചു. കെ. ബാബു, അഡ്വ. തമ്പാൻ തോമസ്. സി. ഡി. നന്ദകുമാർ, ആൻഡ്രൂസ് അന്റോണിയോ ഫെർണാണ്ടസ്, അഡ്വ. ടോമി മാത്യു, അബൂബക്കർ തുടങ്ങിയവർ സംസാരിച്ചു. തോമസ് സെബാസ്റ്റ്യൻ സ്വാഗതം പറഞ്ഞു.