ഹജ്ജ്: ഇന്നലെ പുറപ്പെട്ടത് 856 പേർ
Friday 08 May 2026 12:15 AM IST
നെടുമ്പാശേരി: കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കീഴിലുള്ള നെടുമ്പാശേരി ഹജ്ജ് ക്യാമ്പിൽ നിന്ന് ഇന്നലെ യാത്രതിരിച്ച 856 തീർത്ഥാടകരിൽ 105 പേർ ലക്ഷദ്വീപുകാരും 114 പേർ തമിഴ്നാടുകാരും മൂന്ന് പേർ ഉത്തർപ്രദേശുകാരുമാണ്. രാവിലെ 7.10ന് യാത്ര തിരിച്ച വിമാനത്തിൽ 219 പുരുഷന്മാരും 211 സ്ത്രീകളും 12.10ന് പുറപ്പെട്ട വിമാനത്തിൽ 216 പുരുഷന്മാരും 210 സ്ത്രീകളുമുണ്ട്. രണ്ടാമത്തെ വിമാനത്തിലാണ് അന്യ സംസ്ഥാനങ്ങളിൽ നിന്നുള്ളവർ യാത്ര തിരിച്ചിട്ടുള്ളത്. നെടുമ്പാശേരി ഹജ്ജ് ക്യാമ്പ് വഴി ഈ മാസം 17നെ ഇനി സർവീസുള്ളു. 19ന് പുലർച്ചെ 1.15ന് ഇവിടെ നിന്നുള്ള അവസാന വിമാനം യാത്ര തിരിക്കും.