അജ്ഞാത വാഹനമിടിച്ച് വൈദ്യുതി പോസ്റ്റ് റോഡിലേക്ക് മറിഞ്ഞു
Thursday 07 May 2026 10:07 PM IST
ആലുവ: അജ്ഞാത വാഹനമിടിച്ച് വൈദ്യുതി പോസ്റ്റ് റോഡിലേക്ക് മറിഞ്ഞതിനെ തുടർന്ന് ഗതാഗതക്കുരുക്ക്. ആലുവ - മൂന്നാർ സംസ്ഥാനപാതയിൽ ചുണങ്ങംവേലി രാജഗിരി ആശുപത്രിക്ക് സമീപം ബുധനാഴ്ച രാത്രിയാണ് അപകടമുണ്ടായത്. തകരാർ പരിഹരിച്ച് വാഹനഗതാഗതം പഴയ രീതിയിലാകുന്നതിന് മണിക്കൂറുകളെടുത്തു. കെ.എസ്.ഇ.ബിയുടെ പരാതിയിൽ എടത്തല പൊലീസ് കേസെടുത്തു.