അപേക്ഷ ക്ഷണിച്ചു

Monday 11 May 2026 12:25 AM IST

അങ്കമാലി: അങ്കമാലി ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ മലയാറ്റൂർ ഗവ. പട്ടികജാതി വികസന വകുപ്പ് ആൺകുട്ടികളുടെ പ്രീമെട്രിക് ഹോസ്റ്റലിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 2026-27 അദ്ധ്യയന വർഷത്തിൽ സർക്കാർ, എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ 5 മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന പട്ടികജാതി പട്ടികവർഗ വിഭാഗ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്ക് അപേക്ഷിക്കാം. പ്രവേശനം ലഭിക്കുന്നവർക്ക് സൗജന്യ താമസ, ഭക്ഷണ സൗകര്യങ്ങൾക്ക് പുറമെ പ്രതിമാസം 480 രൂപ പോക്കറ്റ് മണിയും യൂണിഫോം, ചെരുപ്പ്, ബാഗ് എന്നിവയ്ക്കായി 1000 രൂപയും ലഭിക്കും. അഡ്മിഷൻ ആഗ്രഹിക്കുന്നവർ അങ്കമാലി പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 9946762668, 0484 24555799.