SignIn
Kerala Kaumudi Online
Monday, 11 May 2026 2.08 AM IST

'മഴയെത്തും മുമ്പേ' പാതയോര  ശുചീകരണം സംഘടിപ്പിച്ചു

Increase Font Size Decrease Font Size Print Page
premkumar-mla

ശ്രീകൃഷ്ണപുരം: ഗ്രാമ പഞ്ചായത്തിന്റെയും കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ പാതയോര ശുചീകരണം നടത്തി. മഴയെത്തും മുമ്പേ കാമ്പെയിന്റെ ഭാഗമായി നടന്ന മെഗാ ക്ലിനിംഗ് ഉദ്ഘാടനം കെ.പ്രേംകുമാർ എം.എൽ.എ നിർവ്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ്
പി.അരവിന്ദാക്ഷൻ അദ്ധ്യക്ഷനായി.
ശ്രീകൃഷ്ണപുരം സൊസൈറ്റിപ്പടി മുതൽ എസ്.ബി.ഐ ജംഗ്ഷൻ വരെയാണ് പാതയോര ശുചീകരണം നടത്തിയത്. മെഡിക്കൽ ഓഫീസർ ഡോ.എച്ച്.സന്ധ്യ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.അരുണ, സ്ഥിരം സമിതി ചെയർമാന്മാരായ വി.സി.ഉണ്ണികൃഷ്ണൻ, സി.സുജിത്, കെ.കെ.ലിനി, അംഗങ്ങളായ ലത സുരേഷ്, എ.എൻ.ദൃശ്യ, സി.ഓമന, എൻ.വിദ്യാലക്ഷ്മി, പി.രജനി, ഹെൽത്ത് ഇൻസ്‌പെക്ടർ പി.രജനി, ജെ.എച്ച്.ഐ എം.എൻ.ഗോപാലകൃഷ്ണൻ, അസിസ്റ്റന്റ് സെക്രട്ടറി എം.എസ്.നാരായണൻ, ടി.സൗമ്യ എന്നിവർ സംസാരിച്ചു. ആരോഗ്യ പ്രവർത്തകർ, പഞ്ചായത്ത് ജീവനക്കാർ, കുടുംബശ്രീ അംഗങ്ങൾ, തൊഴിലുറപ്പ് തൊഴിലാളികൾ, അങ്കണവാടി, ആശ പ്രവർത്തകർ, ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കെടുത്തു.

TAGS: LOCAL NEWS, PALAKKAD, CLEANING
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL