പതാക ദിനാചരണം

Sunday 10 May 2026 10:07 PM IST

പള്ളുരുത്തി: ഭാരതീയ വ്യാപാരി വ്യവസായി സംഘം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് പതാക ദിനം ആചരിച്ചു. കൊച്ചി താലൂക്കിൽ പള്ളൂരുത്തി വെളിയിൽ നടന്ന ചടങ്ങിൽ താലൂക്ക് കമ്മിറ്റി പ്രസിഡന്റ് സുരേഷ് കുമാർ വി പതാക ഉയർത്തി. ജനറൽ സെക്രട്ടറി പി.ബി. സുജിത്ത് സ്വാഗതവും ട്രഷറർ ഷിബു സരോവരം നന്ദിയും പറഞ്ഞു. രക്ഷാധികാരി കെ.ടി. സജീവൻ, വൈസ് പ്രസിഡന്റ് വി.പി.ഷാജി എന്നിവർ സംസാരിച്ചു. യൂണിറ്റ് പ്രസിഡന്റ് സി.ജെ. ഗോഡ്വിൻ, താലൂക്ക് കമ്മിറ്റി സെക്രട്ടറി വിനോദ് ചക്കനാട്, കമ്മിറ്റിയംഗം ഷൺമുഖൻ, ഒ.ആർ.ജെയിംസ്, സി. പി. അനിൽ, കെ.എസ്. സുനിൽകുമാർ എന്നിവർ നേതൃത്വം നൽകി.