അനുമോദനം
Monday 11 May 2026 6:33 PM IST
കോലഞ്ചേരി: ഐരാപുരം റബർ പാർക്ക് നുസ്രത്ത് നഗർ അങ്കണവാടിയിൽനിന്ന് 42 വർഷത്തെ സേവനത്തിന് ശേഷം വിരമിച്ച കാർത്യായനി ടീച്ചറെ അനുമോദിച്ചു. മഴുവന്നൂർ പഞ്ചായത്ത് പ്രസിഡന്റ് മിനി ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഐരാപുരം കമ്മ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങിൽ പി.ആർ. മണി അദ്ധ്യക്ഷനായി. വടവുകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അമൃത സനൂപ് ഉപഹാര സമർപ്പണം നടത്തി. വാർഡ് മെമ്പർമാരായ അഷ്റഫ്, എം.പി.റെജി, നളിനി മോഹനൻ, കൊച്ച അഹമ്മദ് എന്നിവർ സംസാരിച്ചു.