വിവാഹപൂർവ പഠനക്ലാസ്
Monday 11 May 2026 6:39 PM IST
വൈപ്പിൻ: വൈപ്പിൻ എസ്.എൻ.ഡി.പി യൂണിയൻ സംഘടിപ്പിക്കുന്ന വിവാഹപൂർവ പഠനക്ലാസ് 16, 17 തീയതികളിൽ രാവിലെ 9 മുതൽ വൈകിട്ട് അഞ്ചുവരെ എടവനക്കാട് വാച്ചാക്കൽ എസ്.എൻ.ഡി.പി യൂണിയൻ ഹാളിൽ നടക്കും. ഡോ.ശരത് ചന്ദ്രൻ, ഡോ.സുരേഷ് കുമാർ, കൊടുവഴങ്ങ ബാലകൃഷ്ണൻ, വിൻസന്റ് ജോസഫ് തുടങ്ങിയവർ ക്ലാസെടുക്കും. 16ന് രാവിലെ 10ന് യൂണിയൻ പ്രസിഡന്റ് ടി.ജി.വിജയൻ ക്ലാസ് ഉദ്ഘാടനം ചെയ്യും. സെക്രട്ടറി ടി.ബി. ജോഷി അദ്ധ്യക്ഷനാകും. വൈസ് പ്രസിഡന്റ് കെ.വി. സുധീശൻ, യോഗം ബോർഡ് മെമ്പർ കെ.പി.ഗോപാലകൃഷ്ണൻ എന്നിവർ സംസാരിക്കും. 17ന് ഉച്ചയ്ക്ക് ശേഷമുള്ള സെഷനിൽ മാതാപിതാക്കളെയും പങ്കെടുപ്പിക്കും.