ലാ കോളേജിൽ ഗസ്റ്റ് അദ്ധ്യാപക ഒഴിവ്
Tuesday 12 May 2026 3:44 PM IST
കൊച്ചി: എറണാകുളം ഗവ. ലാ കോളേജിൽ 2026-27 വർഷത്തേക്ക് മലയാളം, ഹിന്ദി, ഇംഗ്ലീഷ്, നിയമ വിഭാഗങ്ങളിൽ ഗസ്റ്റ് അദ്ധ്യാപകരെ നിയമിക്കും. യു.ജി.സി മാനദണ്ഡപ്രകാരം യോഗ്യതയുള്ളവരും കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ ഗസ്റ്റ് പാനലിൽ പേര് രജിസ്റ്റർ ചെയ്തവരുമായ (നിയമ വിഭാഗം ഒഴികെ) ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത, ജനനത്തീയതി, മുൻപരിചയം എന്നിവ തെളിയിക്കുന്ന അസൽരേഖകളും പകർപ്പുകളും സഹിതം പ്രിൻസിപ്പൽ മുൻപാകെ ഹാജരാകണം. നിയമ വിഭാഗത്തിലേക്കുള്ള അഭിമുഖം 22നും ഇംഗ്ലീഷ്, മലയാളം, ഹിന്ദി വിഷയങ്ങളിലേക്കുള്ള അഭിമുഖം 25നും രാവിലെ 10.30ന് നടക്കും.