തലയ്ക്കുമീതേ തൂങ്ങി വഴിവിളക്ക്
Thursday 28 May 2026 1:19 AM IST
ആലുവ: ദേശീയപതായിൽ ആലുവ മാർത്താണ്ഡവർമ്മ പാലത്തിൽ യാത്രക്കാരുടെ സുരക്ഷയെ ആശങ്കപ്പെടുത്തുന്ന രീതിയിൽ വഴിവിളക്ക് തൂങ്ങി കിടന്നിട്ടും അറ്റകുറ്റപ്പണി നടത്താതെ അധികാരികൾ. പാലത്തിന്റെ മദ്ധ്യഭാഗത്തായി ആർച്ചിൽ സ്ഥാപിച്ചിരിക്കുന്ന വഴിവിളക്കാണ് ഏതുനിമിഷവും താഴേക്ക് വീഴാവുന്ന തരത്തിൽ തൂങ്ങി നിൽക്കുന്നത്. കമ്പികൾ തുരുമ്പെടുത്തത് മൂലമോ ഉയരം കൂടിയ വാഹനങ്ങൾ ഇടിച്ചതിന്റെ ആഘാതമോ ആകാം വഴിവിളക്ക് ഈ നിലയിലാകാൻ കാരണം. കാറ്റിലോ മഴയിലോ ലൈറ്റ് താഴേക്ക് വീണാൽ അപകടം ഉറപ്പാണ്.