നെഹ്റുവിനെ അനുസ്മരിച്ചു
അങ്കമാലി: ജവഹർലാൽ നെഹ്റുവിന്റെ ചരമവാർഷികം അങ്കമാലി നെഹ്റു കൾച്ചറൽ ഫോറത്തിന്റെ നേതൃത്വത്തിൽ ആചരിച്ചു. നെഹ്റുവിന്റെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി. നെഹ്റു കൾച്ചറൽ ഫോറം പ്രസിഡന്റ് അഡ്വ. കെ.എസ് ഷാജി അദ്ധ്യക്ഷത വഹിച്ചു. നഗരസഭ ചെയർപേഴ്സൺ റീത്താപോൾ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. അനുസ്മരണ സമ്മേളനത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യാ തങ്കച്ചൻ, കെ.വി ബേബി, കെ.കെ ജോഷി, വി.വി വിശ്വനാഥൻ, എം. യു മാർട്ടിൻ, സി. പി ദേവസി, അസീസ് മഞ്ഞളി, സന്തോഷ് പണിക്കർ, സി. ഒ ജോസഫ്, നഗരസഭ കൗൺസിലർമാരായ കെ. ഡി ജയൻ, ടിന്റു വിപിൻ, ലിസി പോളി, പോൾ ജോവർ തുടങ്ങിയവർ സംസാരിച്ചു.