എ പ്ലസിന് ഇരട്ടത്തിളക്കം
Thursday 28 May 2026 1:36 AM IST
കോതമംഗലം: പ്ലസ്ടു പരീഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി തിളങ്ങി ഇരട്ടകൾ. പുതുപ്പാടി ഫാ.ജോസഫ് മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലെ ജൊനീല, ജൊനീറ്റ, കോട്ടപ്പടി മാർ ഏലിയാസ് സ്കൂളിലെ എയ്ഞ്ചലീന, ഇസബെല്ല, കോതമംഗലം സെന്റ് അഗസ്റ്റ്യൻസ് സ്കൂളിലെ എലിസബത്ത്, മരിയ എന്നിവരാണ് ജീവിതത്തിലെന്ന പോലെ പരീഷാനേട്ടത്തിലും ഒരുമിച്ചത്. മുളവൂർ പത്തേത്ത് ജോയി-ഡിംപിൾ ദമ്പതികളുടെ മക്കളാണ് ജൊനിലയും ജൊനീറ്റയും. സയൻസ് ആയിരുന്നു വിഷയം. മാലിപ്പാറ കോടിയാട്ട് ഷിജു-മഞ്ജു ദമ്പതികളുടെ മക്കളാണ് എയ്ഞ്ചലീനയും ഇസബെല്ലയും. എസ്.എസ്.എൽ.സി.പരീഷയിലും ഇവർക്ക് ഫുൾ എ പ്ലസ് ഉണ്ടായിരുന്നു. വെളിയേൽച്ചാൽ റാത്തപ്പിള്ളിൽ ബിജോ-ബിജി ദമ്പതികളുടെ മക്കളാണ് എലിസബത്തും മരിയയും.