എം.ഇ.ആർ.എഫ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സ്പീച്ച് ആൻഡ് ഹിയറിംഗ് പ്രവേശനം
Friday 29 May 2026 6:24 PM IST
കൊച്ചി: ഓഡിയോളജി, സ്പീച്ച് ലാംഗ്വേജ് പത്തോളജി കോഴ്‌സുകളിലേക്ക് എം. ഇ.ആർ.എഫ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സ്പീച്ച് ആൻഡ് ഹിയറിംഗ് അപേക്ഷ ക്ഷണിച്ചു. ബാച്ചിലർ, എം.എസ്.സി, പി.എച്ച്.ഡി, പി.ജി ഡിപ്ലോമ ഇൻ ഓഡിറ്ററി വെർബൽ തെറാപ്പി എന്നിവയാണ് പ്രധാന കോഴ്‌സുകൾ.
റിഹാബിലിറ്റേഷൻ കൗൺസിൽ ഒഫ് ഇന്ത്യയുടെ അംഗീകാരമുള്ള കോഴ്‌സുകൾ തമിഴ്‌നാട് ഡോ. എം.ജി.ആർ മെഡിക്കൽ സർവകലാശാലയിലാണ് അഫിലിയേറ്റ് ചെയ്തിരിക്കുന്നത്. ഇന്ത്യയിലും വിദേശത്തും ആശുപത്രികൾ, പുനരധിവാസ കേന്ദ്രങ്ങൾ, ഗവേഷണ മേഖലകൾ എന്നിവടങ്ങളിൽ തൊഴിൽ സാദ്ധ്യതയുണ്ട്. വിവരങ്ങൾക്ക്: 8056284543, www.merfish.org. ഇമെയിൽ: admission.merfish@yahoo.com.