ലൈബ്രറി വാർഷികാഘോഷം
Friday 29 May 2026 6:35 PM IST
പറവൂർ: ഏഴിക്കര ദി യംഗ് മെൻസ് ലൈബ്രറിയുടെ 75-ാം വാർഷികാഘോഷം എഴുത്തുകാരൻ പൂയപ്പിള്ളി തങ്കപ്പൻ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് എം.ബി. ചന്ദ്രബോസ് അദ്ധ്യക്ഷനായി. മുൻ മന്ത്രി എസ്. ശർമ്മ മുഖ്യാതിഥിയായി. ഏഴിക്കര പഞ്ചായത്ത് പ്രസിഡന്റ് സീന സജീവ്, വൈസ് പ്രസിഡന്റ് സി.എം. രാജഗോപാൽ, പി.പി. സുകുമാരൻ, എം.എ. രശ്മി, കെ.എ. ജോസഫ്, പി.ജി. അനൂപ്കുമാർ, എ.സി. രേണുക എന്നിവർ സംസാരിച്ചു. സംഗീത നാടക അക്കാഡമി അവാർഡ് ജേതാവ് സൈനൻ കെടാമംഗലം, ജനപ്രതിനിധികൾ, എ പ്ളസ് ലഭിച്ച വിദ്യാർത്ഥികൾ എന്നിവരെ അനുമോദിച്ചു.