വിജയികളെ അനുമോദിച്ചു
Monday 01 June 2026 2:30 AM IST
ഉദയംപേരൂർ: എസ്.എസ്.എൽ.സി പരീക്ഷയിൽ ഉയർന്ന മാർക്ക് നേടിയ വിദ്യാർത്ഥികളെ ഭാരതീയ ജനതാ പാർട്ടി ഒ.ബി.സി മോർച്ചയുടെ നേതൃത്വത്തിൽ നടക്കാവ് പെൻഷൻ ഭവനിൽ അനുമോദിച്ചു. പിന്നാക്ക വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. ബി.ജെ.പി സംസ്ഥാന വക്താവ് പി.ആർ. ശിവശങ്കരൻ ഉദ്ഘാടനം നിർവഹിച്ചു. ബി.ജെ.പി ഒ.ബി.സി മോർച്ച ജില്ലാ പ്രസിഡന്റ് കെ.ടി. ബൈജു അദ്ധ്യക്ഷത വഹിച്ചു. ഒ.ബി.സി മോർച്ച മണ്ഡലം പ്രസിഡന്റ് സുനിൽകുമാർ, നവീൻ ശിവൻ, വി.ബി. സന്തോഷ്, സുന്ദരൻ ആചാരി, വേണുഗോപാൽ, ഇന്ദു, ലത്തീഫ്, ആന്റണി, പി.എൻ. കുട്ടൻ, വി.ബി. ജയകുമാർ, കെ.ഡി. സതീഷ് എന്നിവർ സംസാരിച്ചു.