ഓയിസ്‌ക ദക്ഷിണ കേരള സമ്മേളനം

Monday 01 June 2026 2:30 AM IST

കൊച്ചി: അന്താരാഷ്ട്ര പരിസ്ഥിതി സംഘടനയായ ഓയിസ്‌ക ഇന്റർനാഷണലിന്റെ ദക്ഷിണ കേരള സമ്മേളനം സൗത്ത് ഇന്ത്യ പ്രസിഡന്റ് പ്രൊഫ. ഖലീൽ ചൊവ്വ ഉദ്ഘാടനം ചെയ്തു. സൗത്ത് കേരള പ്രസിഡന്റ് എ.പി തോമസ് അദ്ധ്യക്ഷത വഹിച്ചു. സൗത്ത് ഇന്ത്യാ സെക്രട്ടറി ജനറൽ അരവിന്ദ ബാബു മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന പ്രസിഡന്റ് ഡോ. എൻ. ശുദ്ധോധനൻ, അഡ്വ. സലാഹുദ്ദീൻ കേച്ചേരി, വി.പി ശശിധരൻ, വി.പി സുകുമാരൻ, പി. ഹേമപാലൻ, എ. വിനയകുമാർ, പ്രൊഫ. പി.ജി ഫിലിപ്പ്, ബാബുരാജ് സി, ശശിധരൻ എം.കെ, സതീശൻ എൻ.വി, ജോൺ വിയാനി, ഡോ. റുബീന, എം.കെ. ശശിധരൻ, സതീശൻ എം, പാറത്തോട് ആന്റണി,​ വി.എസ്. ദിലീപ് കുമാർ എന്നിവർ സംസാരിച്ചു.