50,000 വൃ​ക്ഷ​ തൈ​ക​ൾ​ ​ന​ടും

Wednesday 03 June 2026 3:03 AM IST

കൊ​ച്ചി​:​ ​ലോ​ക​ ​പ​രി​സ്ഥി​തി​ ​ദി​നാ​ച​ര​ണ​ത്തി​ന്റെ​ ​ഭാ​ഗ​മാ​യി​ ​ജി​ല്ല​യി​ൽ​ ​സാ​മൂ​ഹ്യ​ ​വ​ന​വ​ത്ക​ര​ണ​ ​വി​ഭാ​ഗ​ത്തി​ന്റെ​യും​ ​ഹ​രി​ത​കേ​ര​ളം​ ​മി​ഷ​ന്റെ​യും​ ​നേ​തൃ​ത്വ​ത്തി​ൽ​ 50,000​ ​വൃ​ക്ഷ​ത്തൈ​ക​ൾ​ ​ന​ട്ടു​പി​ടി​പ്പി​ക്കും.​ ​വ​ന​വ​കു​പ്പി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​ഇ​ന്ത്യ​ൻ​ ​നേ​വി​യു​ടെ​ ​സ​ഹ​ക​ര​ണ​ത്തോ​ടെ​ ​നേ​വ​ൽ​ബേ​സ് ​പ​രി​സ​ര​ത്ത് 1,500​ ​തൈ​ക​ൾ​ ​ന​ടും.​ ​പ​ള്ളി​പ്പു​റം​ ​സെ​ന്റ് ​മേ​രീ​സ് ​സ്‌​കൂ​ളി​ൽ​ ​ബാ​ല​സാ​ഹി​ത്യ​കാ​ര​ൻ​ ​സി​പ്പി​ ​പ​ള്ളി​പ്പു​റം​ ​ന​യി​ക്കു​ന്ന​ ​പ​രി​സ്ഥി​തി​ ​സം​വാ​ദ​വും​ ​പെ​രു​മ്പാ​വൂ​ർ​ ​ഗ​വ.​ ​ഹ​യ​ർ​സെ​ക്ക​ഡ​റി​ ​സ്‌​കൂ​ളി​ൽ​ ​ക്വി​സ് ​മ​ത്സ​ര​വും​ ​കോ​ട്ട​പ്പ​ടി​ ​മാ​ർ​ ​ഏ​ലി​യാ​സ് ​സ്‌​കൂ​ളി​ൽ​ ​ഫോ​റ​സ്ട്രി​ ​ക്ല​ബ്ബ് ​രൂ​പീ​ക​ര​ണ​വും​ ​സം​ഘ​ടി​പ്പി​ക്കും.​ ജി​ല്ലാ​ ​ക​ള​ക്ട​ർ​ ​ജി.​ ​പ്രി​യ​ങ്ക​യു​ടെ​ ​അ​ദ്ധ്യ​ക്ഷ​ത​യി​ൽ​ ​വ​കു​പ്പ് ​പ്ര​തി​നി​ധി​ക​ളു​ടെ​ ​അ​വ​ലോ​ക​ന​ ​യോ​ഗം​ ​ചേ​ർ​ന്നു.