കൊച്ചി: കടവന്ത്ര, പനമ്പിള്ളിനഗർ ഗാന്ധിനഗർ പ്രദേശങ്ങളിലെ അനധികൃത വഴിയോര കച്ചവടക്കാരെ ഒഴിപ്പിച്ച് അർഹതയുള്ളവരെ സംരക്ഷിക്കണമെന്ന് വ്യാപാരി വ്യവസായി സമിതി ആവശ്യപ്പെട്ടു. പുനരധിവാസം സംബന്ധിച്ച ഹൈക്കോടതി വിധി നടപ്പാക്കണം. വഴിയോര കച്ചവട സ്റ്റാളുകൾ നിർമ്മിച്ച് ദിവസ വാടകയ്ക്ക് കൊടുക്കുന്ന മാഫിയാസംഘങ്ങളും ഇതര സംസ്ഥാന തൊഴിലാളികളെ വച്ച് നിരവധി കടകൾ രാഷ്ട്രീയ പാർട്ടികളുടെ കൊടി കെട്ടിവച്ച് ദിവസവാടക വാങ്ങുന്നവരും വ്യാപകമാണ്. കുടുംബം പുലർത്താൻ വഴിയോര കച്ചവടത്തിലേക്ക് ഇറങ്ങിയവരെ അനുയോജ്യമായ സ്ഥലം കണ്ടെത്തി പുനരധിവസിപ്പിക്കണമെന്ന് വ്യാപാരി വ്യവസായി സമിതി കടവന്ത്ര സെക്രട്ടറി സുരേഷ് പി. നായർ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |