കൊച്ചി: വേതനം വെട്ടിക്കുറച്ചതിൽ പ്രതിഷേധിച്ച് സ്പെഷ്യൽ സ്കൂൾ അദ്ധ്യാപകരും ജീവനക്കാരും സമരത്തിലേക്ക്. ജീവനക്കാരും സ്ഥാപന മാനേജ്മെന്റുകളും രക്ഷിതാക്കളും 30ന് പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ ഓഫീസ് ഉപരോധിക്കും. തീരുമാനമുണ്ടയില്ലായെങ്കിൽ വരും ദിവസങ്ങളിൽ കുട്ടികളെ കൂടി പങ്കെടുപ്പിച്ചുകൊണ്ട് സമരം തുടങ്ങുമെന്ന് സമരസമിതി ഭാരവാഹികൾ പറഞ്ഞു. ഇരുപത്തയ്യായിരത്തോളം വിദ്യാർത്ഥികളുടെ ആശ്രയമായ സ്ഥാപനങ്ങൾ അടച്ചുപൂട്ടേണ്ടി വരുന്ന സാഹചര്യം നിയമത്തിന്റെ ലംഘനമാണെന്നും അയ്യായിരത്തോളം ജീവനക്കാരാണ് അനിശ്ചിതാവസ്ഥയിലുള്ളതെന്നും സമിതി ചെയർമാൻ ഫാ. റോയ് മാത്യു വടക്കേൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |