ആലങ്ങാട് : കൊടുവഴങ്ങ ശ്രീനാരായണ ക്ലബ്ബ് ആൻഡ് ലൈബ്രറിയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ലോഗോ പ്രകാശനം സാഹിത്യകാരൻ അനീഷ് ഒബ്രിൻ ജില്ലാ പഞ്ചായത്ത് അംഗം കെ.വി. രവീന്ദ്രന് നൽകി പ്രകാശനം ചെയ്തു. സ്വാഗത സംഘം ചെയർമാൻ കെ.എൻ. ഉണ്ണി അദ്ധ്യക്ഷത വഹിച്ചു. കൺവീനർ വി.ജി. ജോഷി, യുവത പ്രസിഡന്റ് കെ.ബി. ശ്രീജിത്ത്, ലൈബ്രറി സെക്രട്ടറി ടി.വി. ഷൈവിൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത പുരുഷൻ, ബി. സുഗതൻ, കെ. ഇ. അശോകൻ, കെ. ആർ. സജീവ്, സി.എൻ. ജോഷി, ടി.വി. മോഹനന് ലിൻഷ സുധീഷ്, എൻ. വി. രതീഷ് എന്നിവർ പ്രസംഗിച്ചു. 24 ന് ശേഷം ഒരു വർഷം നീണ്ടു നിൽക്കുന്ന പരിപാടികൾ അരങ്ങേറും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |