കൊച്ചി: ആരോഗ്യ സാങ്കേതികമേഖലയിലെ പുത്തൻ പ്രവണതകളും നൂതനാശയങ്ങളും ചർച്ച ചെയ്യുന്നതിന് കേരള സ്റ്റാർട്ടപ്പ് മിഷൻ, സംസ്ഥാന ആരോഗ്യവകുപ്പ്, കാരിത്താസ് ഹോസ്പിറ്റൽ എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്ന ഹെൽത്ത്ടെക് ഉച്ചകോടി നാളെ ലേ മെറിഡിയൻ ഹോട്ടലിൽ ആരോഗ്യമന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും. സംസ്ഥാനത്തെ ആദ്യ ഹെൽത്ത്ടെക് ആക്സിലറേറ്ററിന്റെ പ്രഖ്യാപനവും യോഗത്തിൽ നടക്കും. ആരോഗ്യ സ്റ്റാർട്ടപ്പുകൾക്ക് തങ്ങളുടെ ഉത്പന്നങ്ങളും സേവനങ്ങളും പ്രദർശിപ്പിക്കുന്നതിനും അതിന്റെ വാണിജ്യ സാധ്യതകൾ തേടുന്നതിനുമുള്ള അവസരം ഉച്ചകോടിയിലൂടെ ലഭിക്കും. ആരോഗ്യമേഖലയിലെ സ്റ്റാർട്ടപ്പ് നിക്ഷേപസാദ്ധ്യതകൾ ഉൾപ്പെടെ വിഷയങ്ങളിൽ പാനൽ ചർച്ചകളും പ്രഭാഷണങ്ങളും നടക്കും
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |