കൊച്ചി: ശാസ്ത്രത്തെ കണ്ടും അറിഞ്ഞും പഠിക്കണോ..... നേരെ കുസാറ്രിലേക്ക് പോര്... ശാസ്ത്രത്തിന്റെ വിവിധ തലങ്ങൾ നേരിട്ട് അനുഭവിച്ചറിയാൻ വിദ്യാർത്ഥികൾക്ക് അവസരമൊരുക്കുകയാണ് കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ ശാസ്ത്ര സമൂഹ കേന്ദ്രം.
സെന്റർ ഫോർ സയൻസ് ഇൻ സൊസൈറ്റിയുടെ (സി-സിസ്) കീഴിലാണ് കേന്ദ്രം. വിവിധ ലാബുകളും പാർക്കുകളുമായി ശാസ്ത്രത്തെ കളികളിലൂടെ പറഞ്ഞു നൽകുകയാണ് സി-സിസ്.
സയൻസ് പാർക്ക്, ഔഷധ സസ്യ ഉദ്യാനം, ചിത്രശലഭ ഉദ്യാനം, ഐ ഇ.ഇ.ഇ സയൻഷ്യ എക്സിബിറ്റ്, ഐ.എസ്.ആർ.ഒ പവലിയൻ, സയൻസ് പവലിയൻ, ഫിസിക്സ്, കെമിസ്ട്രി, ബയോളജി, കമ്പ്യൂട്ടർ, മാത്സ് ലാബ്, കുട്ടികൾക്കുള്ള ശാസ്ത്ര ഗ്രന്ഥശാല എന്നിവയിലൂടെ ശാസ്ത്രത്തിന്റെ അനന്തസാദ്ധ്യകളാണ് തുറക്കുന്നത്. കേന്ദ്രത്തിലെ സയൻസ് പാർക്കിലെ ഊഞ്ഞാലാടുന്നതിലൂടെ സിംപിൾ പെൻഡുലവും സീസോയിലൂ ഉത്തോലകവും വളരെ എളുപ്പത്തിൽ മനസിലാക്കാൻ കഴിയും.
ഇന്ത്യൻ ബഹിരാകാശ ഗവേഷണ കേന്ദ്രത്തിന്റെ ചെറു മോഡലും ഇവിടെയുണ്ട്. ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ആസ്ട്രോലാബ്, കമ്പ്യൂട്ടർ, മാത്സ് ലാബുകളിലൂടെ ശാസ്ത്രത്തിന്റെ വിവിധ മേഖലകളിലെ പരീക്ഷണങ്ങൾ അടുത്തറിയാനും നിരീക്ഷിക്കാനുമാകും.
പ്രവേശനം
അഞ്ചു മുതൽ പ്ലസ്ടു വരെയുള്ള കുട്ടികൾക്കാണ് സി-സിസിൽ പ്രവേശനം.
പ്രോഗ്രാമുകൾ
ഏകദിന സമ്പർക്ക പരിപാടി
ശാസ്ത്രാഭിമുഖ്യ സമഗ്രപ്രാപ്തി വികസന പരിപാടി (സയൻസ് ടാലന്റ് ആൻഡ് ടോട്ടൽ കപ്പാസിറ്റി ഡവലപ്മെന്റ് പ്രോഗ്രാം എസ്.ടി.ഡി.പി)
യംഗ് സയന്റിസ്റ്ര് ഫോറം
യുവശാസ്ത്രജ്ഞവേദിയിൽ
ഇപ്പോൾ അപേക്ഷിക്കാം
സി-സിസിന്റെ നേതൃത്വത്തിൽ ഈ മാസം 23 മുതൽ ഡിസംബർ 30 വരെ നടത്തുന്ന ശാസ്ത്രപഠന ക്യാമ്പാണ് യുവശാസ്ത്രജ്ഞവേദി. 4000 രൂപയാണ് ഫീസ്. അഞ്ചു മുതൽ പത്താംക്ലാസ് വരെയുള്ള കുട്ടികൾക്ക് പങ്കെടുക്കാം. വിവരങ്ങൾക്ക് 0484- 2575039, 9188219863, ഇമെയിൽ- csiscusat@gmail.com.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |