കൊച്ചി: ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിലിന്റെ (ഐ.സി.എ.ആർ) രണ്ട് ദേശീയ പുരസ്കാരങ്ങൾ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സി.എം.എഫ്.ആർ.ഐ) സ്വന്തമാക്കി. വാർഷിക റിപ്പോർട്ടിനും ഡോക്ടറൽ ഗവേഷണ പ്രബന്ധത്തിനുള്ള ജവഹർലാൽ നെഹ്റു പുരസ്കാവുമാണ് ലഭിച്ചത്. 2020ലെ സി.എം.എഫ്.ആർ.ഐയുടെ ഗവേഷണപ്രവർത്തനങ്ങളുടെ വാർഷിക റിപ്പോർട്ടിനാണ് പുരസ്കാരം. ഏഴ് വർഷത്തിനുള്ളിൽ രണ്ടാം തവണയാണ നേട്ടം സ്വന്തമാക്കിയത്. പി.എച്ച്.ഡി ഗവേഷക ഡോ.എം. അനുശ്രീയാണ് ഗവേഷണ പ്രബന്ധത്തിന് പുരസ്കാരം നേടിയത്. പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. കാജൽ ചക്രവർത്തിക്ക് കീഴിലായിരുന്നു ഗവേഷണം. അമ്പതിനായിരം രൂപയും പ്രശസ്തിപത്രവും വെള്ളി മെഡലുമടങ്ങുന്നതാണ് പുരസ്കാരം. ഇന്ത്യയിലെ 114 സ്ഥാപനങ്ങളുമായി മത്സരിച്ചാണ് സി.എം.എഫ്.ആർ.ഐ പുരസ്കാരനേട്ടം കൈവരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |