കൊച്ചി: ഇരുപതാമത് മിസ് സൗത്ത് ഇന്ത്യ മത്സരത്തിൽ ചരിഷ്മ കൃഷ്ണ വിജയിയായി. ദേബ് നിതകർ രണ്ടും സമൃദ്ധി ഷെട്ടി മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.
ഗോകുലം ഗോപാലൻ, ജിബിൻ, ചന്ദ്രകാന്ത് എന്നിവർ വിജയികളെ പറക്കാട്ട് ജ്വല്ലേഴ്സ് രൂപകല്പന ചെയ്ത സുവർണകിരീടം അണിയിച്ചു. പെഗാസസ് ചെയർമാൻ അജിത് രവി പങ്കെടുത്തു.
വിജയിക്ക് ഒരു ലക്ഷം രൂപയും രണ്ടും മൂന്നും സ്ഥാനക്കാർക്ക് യഥാക്രമം 60,000 രൂപയും 40,000 രൂപയും വിലമതിക്കുന്ന സമ്മാനങ്ങൾ ലഭിച്ചു. നടൻ ഷിജു റഷീദ്, ബിയ സന്ധു, ഡോ.ജയ മഹേഷ്, ഡോ.തോമസ് നെച്ചുപാടം എന്നിവർ വിധികർത്താക്കളായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |