പറവൂർ: നാടക് ജില്ലാ സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി ജെ. ശൈലജ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് മോഹൻ കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് പി.രഘുനാഥ്, വൈസ് പ്രസിഡന്റ് വി.പി.സജി തുളസിദാസ്, എൻ.എം.പിയേഴ്സൺ, സി.കെ. അജയൻ, എ.ആർ.രതീശൻ, മണിയപ്പൻ ആറൻമുള, ഫ്രാൻസിസ് ഇരവേലിൽ തുടങ്ങിയവർ സംസാരിച്ചു. അമൃത ശ്രീജേഷിന്റെ മോഹിനിയാട്ടവും ശശിധരൻ നടുവിൽ സംവിധാനം ചെയ്ത എലിക്കെണി എന്ന നാടകവും നടന്നു. ഇന്ന് രാവിലെ ഒമ്പതിന് പ്രതിനിധി സമ്മേളനം തുടരും. വൈകിട്ട് അഞ്ചിന് സാംസ്കാരിക സമ്മേളനം മധുപാൽ ഉദ്ഘാടനം ചെയ്യും. നാടകം കക്കുകളി അരങ്ങേറും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |