SignIn
Kerala Kaumudi Online
Saturday, 21 September 2024 9.50 AM IST

ദുർമന്ത്രവാദത്തിനെതിരെ പി.ടി ബിൽ അവതരിപ്പിക്കുന്ന വിഡിയോ പങ്കുവച്ച് ഉമ

Increase Font Size Decrease Font Size Print Page
1

തൃക്കാക്കര: ദുർമന്ത്രവാദത്തിന്റെയും അന്ധവിശ്വാസങ്ങളുടെയും പേരിൽ നടക്കുന്നത് ഭയപ്പെടുത്തുന്ന കാര്യങ്ങളെന്ന് ഉമ തോമസ് എം.എൽ.എ. നിയമ നിർമ്മാണം നടത്തി അന്ധവിശ്വാസങ്ങളും അനാചാരങ്ങളും നിരോധിക്കേണ്ടത് അടിയന്തര പ്രാധാന്യമുള്ള വിഷയമായി മാറിയിരിക്കുന്നയാണെന്ന് എം.എൽ.എ പറഞ്ഞു. ഈ വിഷയങ്ങളെ പി.ടി. വളരെ ഗൗരവപൂർവ്വമാണ് നോക്കിക്കണ്ടിരുന്നതെന്നും ഉമ തോമസ് ഫെയ്സ്ബുക്ക് കുറിപ്പിൽ ചൂണ്ടിക്കാട്ടി. പി.ടി. അന്ധവിശ്വാസത്തിനെതിരെ നിയമസഭയിൽ സ്വകാര്യ ബിൽ അവതരിപ്പിക്കുന്ന വീഡിയോയും ഉമ പങ്കുവച്ചിട്ടുണ്ട്.

കേരളത്തിൽ നരബലിയുടെ ഞെട്ടിക്കുന്ന വാർത്തകൾ പുറത്തു വരുമ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത് അന്തരിച്ച മുൻ എം.എൽ.എ. പി.ടി.തോമസ് നിയമസഭയിൽ അവതരിപ്പിച്ച സ്വകാര്യ ബില്ലാണ്. ദുർമന്ത്രവാദവും അന്ധവിശ്വാസങ്ങളും നിരോധിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പി.ടി. ബിൽ അവതരിപ്പിച്ചത്. ദുർമന്ത്രവാദത്തിന്റേയും അന്ധവിശ്വാസങ്ങളുടെയും പേരിൽ ഇന്ന് കേരളത്തിൽ നടക്കുന്നത് ഭയപ്പെടുത്തുന്ന കാര്യങ്ങളാണ്. ഈ വിഷയങ്ങളെ പി.ടി. വളരെ ഗൗരവപൂർവ്വമാണ് നോക്കിക്കണ്ടിരുന്നത്. അതുകൊണ്ട് തന്നെയാണ് അന്ധവിശ്വാസങ്ങളും അനാചാരങ്ങളും നിരോധിക്കണമെന്നാവശ്യപ്പെട്ട് പി.ടി. നിയമസഭയിൽ ഒരു സ്വകാര്യ ബിൽ അവതരിപ്പിക്കാൻ തയ്യാറായതും. ഇത്തരം സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ സർക്കാർ അടിയന്തരമായി നിയമ നിർമ്മാണം നടത്താൻ തയ്യാറാവണമെന്നും ഉമ തോമസ് ഫെയ്സ്ബുക്കിൽ കുറിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, ERNAKULAM, PT
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.