കൊച്ചി: നഗരത്തിൽ വാഹന പരിശോധന ശക്തമാക്കുന്നതിന്റെ ഭാഗമായി ശനിയാഴ്ച രാത്രി നടത്തിയ മിന്നൽ പരിശോധനയിൽ മദ്യപിച്ച് വാഹനം ഓടിച്ചതിന് 242 കേസുകൾ രജിസ്റ്റർ ചെയ്തു. ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ എസ്.ശശിധരന്റെ നേതൃത്വത്തിൽ മട്ടാഞ്ചേരി, എറണാകുളം സെൻട്രൽ, തൃക്കാക്കര അസിസ്റ്റന്റ് കമ്മിഷണർമാരെ ഏകോപിപ്പിച്ച് വിവിധ ഗ്രൂപ്പുകളായി തിരിച്ചായിരുന്നു പരിശോധന. അമിത വേഗത്തിലും അശ്രദ്ധമായും വാഹനം ഓടിച്ചതിന് 27 കേസുകളും മയക്കുമരുന്ന് ഉപയോഗത്തിന് 25 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. പൊതു സ്ഥലത്ത് മദ്യപാനം നടത്തിയതിന് 23 പേർക്കെതിരെ നടപടി സ്വീകരിച്ചു. ആകെ 317 കേസുകളാണ് രജിസ്റ്റർ ചെയ്തത്. വരും ദിവസങ്ങളിലുംശക്തമായ പരിശോധനകളുണ്ടാവുമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |