മട്ടാഞ്ചേരി:കുവപ്പാടം മുല്ലക്കൽ വന ദുർഗ ദേവിക്ക് ഭക്തസഹസ്രങ്ങൾ പൊങ്കാല നിവേദ്യ സമർപ്പണം നടത്തി. ക്ഷേത്രത്തിലെ പുന:പ്രതിഷ്ഠാ വാർഷികാഘോഷത്തോടനുബന്ധിച്ചാണ് ക്ഷേത്രാങ്കണത്തിൽ പൊങ്കാല ചടങ്ങുകൾ നടന്നത്. രാവിലെ എട്ടിന് അഗ്നി പകർന്ന് 9ന് പൊങ്കാല നിവേദ്യ സമർപ്പിച്ചു. ആഘോഷത്തോടനു ബന്ധിച്ച് താലം വരവോടെ തിരുമുൽ കാഴ്ച നടന്നു. ക്ഷേത്ര തന്ത്രി അനന്ത ഭട്ട് ,മേൽ ശാന്തി എ.വെങ്കടേശ് ഭട്ട് , എസ്. വെങ്കിടേശ്വര ഭട്ട് ,രാജേഷ് ഭട്ട് , ഗോവിന്ദരാജ് ഭട്ട് എന്നിവർ പൂജാദി ചടങ്ങുകൾക്ക് നേതൃത്വം നൽകി.ആഘോഷകമ്മിറ്റി ചെയർമാൻ വിശ്വനാഥ് അഗർവാൾ, പ്രസിഡന്റ് ടി.വി.ഗോപാലകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |