കൊച്ചി: ആധുനിക സാങ്കേതിക വിദ്യയുടെ പിൻബലത്തോടെ മികച്ച കാൻസർ ചികിത്സ നൽകാൻ ആസ്റ്റർ ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഓങ്കോളജി പുനരവതരിപ്പിച്ച് ആസ്റ്റർ മെഡ്സിറ്റി. ആസ്റ്റർ ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഓങ്കോളജിയുടെ ഗ്ലോബൽ ഡയറക്ടർ പ്രൊഫ. ഡോ. സോമശേഖർ എസ്.പി. ആസ്റ്റർ ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഓങ്കോളജിയുടെ ലോഗോ പ്രകാശനം ചെയ്തു. ഗവേഷണ-വികസന ആവശ്യങ്ങൾക്കായി ആസ്റ്റർ മികച്ച സർവകലാശാലകളുമായി പങ്കാളികളാകുമെന്ന് പ്രൊഫ. ഡോ. സോമശേഖർ എസ്.പി. പറഞ്ഞു. സംസ്ഥാനം മുഴുവൻ മികച്ച കാൻസർ ചികിത്സ ലഭ്യമാക്കുമെന്ന് കേരള - തമിഴ്‌നാട് റീജിയണൽ ഡയറക്റ്റർ ഫർഹാൻ യാസിൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |