'കളിക്കൂട്ടം' ജില്ലാതല പരിശീലന ക്യാമ്പ് 

Monday 11 May 2026 12:54 AM IST

ഇടുക്കി: കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തിൽ ബാലസഭാംഗങ്ങൾക്കായി സംഘടിപ്പിക്കുന്ന 'കളിക്കൂട്ടം' ജില്ലാതല പരിശീലന ക്യാമ്പ് 'ഫെസ്റ്റീവ' സംഘടിപ്പിച്ചു. കുട്ടികളിലെ സർഗാത്മകതയും നേതൃപാടവവും വളർത്താൻ സംഘടിപ്പിക്കുന്ന ക്യാമ്പിന്റെ ഉദ്ഘാടനം കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ മണികണ്ഠൻ എ. നിർവഹിച്ചു.ജില്ലയിലെ എട്ട് ബ്ലോക്കുകളിൽ നിന്നായി 31 റിസോഴ്‌സ് പേഴ്‌സൺമാരാണ് പരിശീലന പരിപാടിയിൽ പങ്കെടുത്തത്. സ്റ്റേറ്റ് റിസോഴ്‌സ് പേഴ്‌സൺമാരായ അനൂപ്, സന്ധ്യ, രഞ്ജൻ, സാം, ടോണി എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.ചടങ്ങിൽ അസിസ്റ്റന്റ് ജില്ലാ മിഷൻ കോർഡിനേറ്റർമാരായ പ്രവിത കെ. പ്രഭാകർ, ശിവൻ സി., ജില്ലാ പ്രോഗ്രാം മാനേജർ സൂര്യ സി. എസ്., കാമാക്ഷി ഗ്രാമപഞ്ചായത്ത് ചെയർപേഴ്‌സൺ ശോഭന മോഹനൻ,മെമ്പർ സെക്രട്ടറി കാമാക്ഷി സി. ഡി രാജേഷ് എന്നിവർ പങ്കെടുത്തു. വിവിധ ബ്ലോക്ക് കോർഡിനേറ്റർമാരും ആർ.പി.മാരും പരിപാടിയുടെ ഭാഗമായി.