അഡ്മിഷൻ ആരംഭിച്ചു

Monday 18 May 2026 12:57 AM IST

നെടുങ്കണ്ടം: ഗവ. പോളിടെക്നിക് കോളേജിൽ പുതിയ അദ്ധ്യയന വർഷത്തേക്കുള്ള ഡിപ്ലോമ കോഴ്സുകളുടെ രണ്ടാം വർഷത്തിലേക്കുള്ള ലാറ്ററൽ എൻട്രി അഡ്മിഷൻ ആരംഭിച്ചു. പ്ലസ്ടു സയൻസ്, വി.എച്ച്.എസ്.ഇ, ഐ.ടി.ഐ ഇതിൽ ഏതെങ്കിലും യോഗ്യതയുള്ള വിദ്യാർത്ഥികൾക്ക് നേരിട്ട് രണ്ടാം വർഷത്തിലേക്ക് പ്രവേശനം നേടാം. കോളേജിൽ കമ്പ്യൂട്ടർ എൻജിനിയറിംഗ്, കമ്പ്യൂട്ടർ ഹാർഡ് വെയർ എൻജിനിയറിംഗ്, ഇലക്ട്രോണിക്സ് എൻജിനിയറിംഗ് എന്നീ കോഴ്സുകളിലാണ് അഡ്മിഷൻ നടക്കുന്നത്. ലാറ്ററൽ എൻട്രി വഴി ത്രിവത്സര എൻജിനിയറിംഗ് ഡിപ്ലോമ രണ്ട് വർഷം കൊണ്ട് പൂർത്തിയാക്കാം. താത്പര്യമുള്ള വിദ്യാർത്ഥികൾക്ക് ഒന്നര വർഷം കോളേജിൽ പഠിച്ചതിന് ശേഷം പ്രമുഖ കമ്പനികളിൽ ശമ്പളത്തോടെ ഇന്റേൺഷിപ്പ് ചെയ്യാനും അവസരമുണ്ട്. പഠനം പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക് സർക്കാർ, സ്വകാര്യ മേഖലകളിൽ തൊഴിൽ അവസരങ്ങൾക്കും ലാറ്ററൽ എൻട്രി വഴി ബിടെക് രണ്ടാം വർഷത്തിലേക്ക് പ്രവേശനം നേടി ഉപരി പഠനവും സാദ്ധ്യമാണ്. നാളെ മുതൽ ജൂൺ മൂന്ന് വരെ www.polyadmission.org എന്ന വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷ നൽകാം. കോളേജിൽ നേരിട്ടെത്തിയും അപേക്ഷ നൽകാം. ഫോൺ: 95624 52019, 79025 83454, 04868 234082.