മെഡിക്കൽ ഓഫീസർ നിയമനം

Saturday 30 May 2026 1:10 AM IST

അടിമാലി : ട്രൈബൽ ഡെവലപ്പ്‌മെന്റ് ഓഫീസിന്റെ നിയന്ത്രണത്തിൽ കാന്തല്ലൂർ ഗ്രാമപഞ്ചായത്തിൽ, കോവിൽക്കടവിൽ പ്രവർത്തിക്കുന്ന ഒ.പി ക്ലിനിക്കിലേക്ക് മെഡിക്കൽ ഓഫീസർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനായി അപേക്ഷ ക്ഷണിച്ചു. വിദ്യാഭ്യാസ യോഗ്യത, മറ്റുയോഗ്യതകൾ, പ്രവൃത്തി പരിചയം, വയസ് എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം അപേക്ഷ ജൂൺ 12ന് വൈകുന്നേരം 5 മണിക്ക് മുൻപായി അടിമാലി ട്രൈബൽ ഡെവലപ്പ്‌മെന്റ് ഓഫീസിൽ നേരിട്ടോ, ട്രൈബൽ ഡവലപ്പ്‌മെന്റ് ഓഫീസറുടെ കാര്യാലയം, രണ്ടാം നില, പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്സ്,മാർക്കറ്റ് ജംഗ്ഷൻ, അടിമാലി, 685561 എന്ന വിലാസത്തിൽ തപാൽ മുഖേനയോ ലഭ്യമാക്കണം. ഫോൺ: 04864224399