കണ്ണൂർ:ആറാം വർഷത്തിലേക്ക് കടന്ന ഹൃദയപൂർവം പൊതിച്ചോറ് വിതരണം കണ്ണൂർ ജില്ലാ ആശുപത്രിയിൽ മഹിളാ അസോസിയേഷൻ ദേശീയ പ്രസിഡന്റ് പി.കെ ശ്രീമതി ഭക്ഷണപ്പൊതി വിതരണം ചെയ്തുകൊണ്ട് ഉദ്ഘാടനം ചെയ്തു.കണ്ണൂർ ജില്ലാ ആശുപത്രിയിൽ 2018 ഏപ്രിൽ ഒന്നിന് ആരംഭിച്ച പദ്ധതിയാണ് ഒരു ദിവസവും മുടക്കമില്ലാതെ അഞ്ച് വർഷം പൂർത്തിയാക്കി ആറാം വർഷത്തിലേക്ക് കടന്നത്.
ഇതിന് പുറമെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് , തലശ്ശേരി ജനറൽ ആശുപത്രി , പേരാവൂർ താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലും പൊതിച്ചോർ വിതരണം നടന്നുവരുന്നു.കണ്ണൂരിൽ നടന്ന പരിപാടിയിൽ ജില്ലാ പ്രസിഡന്റ് മുഹമ്മദ് അഫ്സൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സരിൻ ശശി , കേന്ദ്ര കമ്മിറ്റി അംഗം എം. ഷാജർ, സംസ്ഥാനകമ്മിറ്റി അംഗങ്ങളായ കെ.ജി.ദിലീപ്, മുഹമ്മദ് സിറാജ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |