പഴയങ്ങാടി:എരിപുരത്തെ മാടായി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിന് സമീപം കെ.എസ്.ടി.പി റോഡിൽ അജ്ഞാത വാഹനമിടിച്ച് മധ്യവയസ്കന് ഗുരുതര പരിക്കേറ്റു.തൃശൂർ മായിന്നൂർ സ്വദേശി കെ. രാമചന്ദ്രനെ(50)യാണ് അജ്ഞാത വാഹനമിടിച്ച് നിർത്താതെ പോയത്.കഴിഞ്ഞ ദിവസം രാത്രി എട്ടുമണിയോടെയാണ് അപകടം.
എരിപുരത്തെ ഗ്യാസ് ഏജൻസി കെട്ടിടത്തിൽ താമസിക്കുന്ന രാമചന്ദ്രൻ ഓട്ടോയിൽ വന്ന് റോഡ് മുറിച്ച് കടക്കുന്നതിനിടെ പയ്യന്നൂർ ഭാഗത്ത് നിന്ന് വന്ന കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ച് വീണ ഇദ്ദേഹത്തെ നാട്ടുകാർ ചേർന്ന് പരിയാരത്തെ കണ്ണൂർ ഗവണ്മെന്റ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.തലയിലെ പരിക്ക് ഗുരുതരമായതിനെ തുടർന്ന് മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശൂർ മെഡിക്കൽ കോളേജിലേക്കും മാറ്റി. വർഷങ്ങളായി പഴയങ്ങാടിയിലും പരിസരങ്ങളിലുംഅലുമിനിയം പാത്ര വില്പന നടത്തിവരികയായിരുന്നു രാമചന്ദ്രൻ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |